വടകരയിൽ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

crime

കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച ആളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരീക ക്ഷതമാണ് മരണത്തിനിടയാക്കിയത്. മരിച്ചത്   കൊല്ലം ഇരവിപുരം സ്വദേശിയാണെന്നാണ് പറയപ്പെടുന്നത് .മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ; ‘കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’; നടൻ ജയസൂര്യ കൊച്ചിയിലെത്തി

വയോധികൻ്റ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. മരിച്ച ആളെ തിരിച്ചറിയാനും കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ; എ.ഡി.ജി.പി എം ആർ അജിത് കുമാറിനും, സസ്പെൻഷനിലായ എസ് പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം

ബുധനാഴ്ച്ച രാവിലെ 9 മണി ഓടെയാണ് കഴുത്തിൽ തുണി ചുറ്റിയ നിലയിൽ വയോധികനെ മരിച്ചനിലയിൽ വഴിയാത്രക്കാർ കണ്ടത്. വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി കഴിയുന്ന ആളാണ് മരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News