കോട്ടയം അടിച്ചിറയിൽ പ്രവാസിയെ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം അടിച്ചിറ റെയിൽവേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി (63) നെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

Also Read; കുടുംബവഴക്കിനെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

രാവിലെ വീട്ടിലെ കിടപ്പു മുറിയിലെത്തിയ ഭാര്യയാണ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിൽ ലൂക്കോസിനെ കണ്ടത്. തുടർന്ന് ഇവർ ഗാന്ധിനഗർ പോലീസിൽ വിവരം നൽകുകയായിരുന്നു. ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ലൂക്കോസ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Also Read; ‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടും’, വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News