തൃശൂർ ചീരക്കുഴി ഡാമിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പഴയന്നൂർ ചീരക്കുഴി ഡാമിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പഴമ്പാലക്കോട് തരൂർ തെക്കുമുറി തെക്കേപ്പീടിക വീട്ടിൽ ഹസ്സൻ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈലും രേഖകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പോക്കറ്റിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം പോകുകയാണെന്നുപറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.

Also Read: ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ച് മുഖ്യമന്ത്രി

രാത്രി വീട്ടുകാർ വിളിച്ച് നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് കൂട്ടുകാർക്കിടയിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ ഇരിക്കെയാണ് മരണവിവരം അറിയുന്നത്. പലചരക്ക് വ്യാപാരിയാണ് മരിച്ച ഹസ്സൻ.

Also Read: പാലക്കാട് 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം കഠിന തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News