പ്രായപൂര്‍ത്തിയാകാത്ത മകളെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് വധശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് വധശിക്ഷ. ഹരിയാനയിലാണ് സംഭവം.
ശനിയാഴ്ച ഹരിയാനയിലെ പല്വാളിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയായ പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം.

Also Read : 17 വർഷത്തിനു ശേഷം വിഛേദിക്കപ്പെട്ട ബന്ധം വീണ്ടും ഒന്നിക്കുന്നു; പാലം ഇന്ന് തുറക്കും, പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. 2020 ഒക്ടോബറില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.

Also Read : ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ആപത്ത്; വിമര്‍ശനവുമായി മുഖ്യമന്ത്രി

പിന്നീട് 16-ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വര്‍ഷം പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. കുഞ്ഞിനെ നിലവില്‍ ഒരു എന്‍ജിഒ ദത്തെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News