പണം നൽകാതെ ഒരു സെറ്റ് ലോട്ടറി എടുത്തുവെയ്ക്കാൻ പറഞ്ഞു; തിരികെയെത്തിയപ്പോൾ ഭാഗ്യം, സന്തോഷിന്റെ സന്തോഷത്തിനു കാരണം കടയുടമയുടെ സത്യസന്ധതയും

പണം നൽകാതെ ഒരു സെറ്റ് ഭാഗ്യക്കുറി ലോട്ടറി കടയിൽ എടുത്തുവെയ്ക്കാൻ പറഞ്ഞിട്ട് പോയ ആളെ തേടി ഭാഗ്യമെത്തി. പറഞ്ഞുവെച്ച ടിക്കറ്റിന് 75 ലക്ഷത്തിന്റെ ഒന്നാംസമ്മാനവും സമാശ്വാസ സമ്മാനങ്ങളും കിട്ടിയെന്ന വിവരം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കിടെയാണ് പന്തളം സ്വദേശി സന്തോഷ് തൃശൂര്‍ അമല ആശുപത്രിയുടെ എതിര്‍ വശത്തുള്ള ഭാഗ്യക്കുറിക്കടയിൽ വണ്ടി നിർത്തി ഒരു സെറ്റ് ഭാഗ്യക്കുറി വേണമെന്ന് പറഞ്ഞുവെച്ചത്.

ALSO READ:കോഴിക്കോട് നടുവട്ടം ട്രെൻഡ്‌സിന് തീപിടിച്ചു

അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ ആണ് സന്തോഷ് എടുത്തുവെയ്ക്കാൻ പറഞ്ഞത് .ക്ഷേത്ര ദർശനം കഴിഞ്ഞ്തിരികെ വരുമ്പോൾ പറഞ്ഞുവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ച വിവരമാണ് സന്തോഷ് അറിയുന്നത്.

ALSO READ:‘എമ്പുരാന്’ തിരിതെളിഞ്ഞു; പൂജാ ചിത്രങ്ങൾ വൈറൽ

പ്രവാസിയായിരുന്ന സിജോ തുടങ്ങിയ കടയിൽ നിന്നായിരുന്നു സന്തോഷ് ലോട്ടറി എടുത്തത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയതാണ് ലോട്ടറി കട. ഒപ്പം ഉണക്കമീൻ ചന്തയുമുണ്ട്.കാശ് പോലും കൊടുക്കാതെ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ ഭാഗ്യം കൊണ്ടുവന്നപ്പോൾ കടയുടമയുടെ സത്യസന്ധതയും സന്തോഷിന്റെ സന്തോഷത്തിന് കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News