ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി യുവാവ് നല്‍കിയത് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി

വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി സമ്മാനമായി നല്‍കി ഭര്‍ത്താവ്. ബംഗാള്‍ സ്വദേശിയായ സഞ്ജയ് മഹതോ എന്ന യുവാവാണ് വിഹാത്തിന് മുമ്പ് ഭാര്യ അനുമികയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചത്.

പ്രണയിച്ച് നടന്ന കാലത്ത് അമ്പിളിമാമനെ പിടിച്ച് തരാമെന്ന് ഭാര്യയോട് പറയുമായിരുന്നു. അത്രയൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അപ്പോഴാണ് ചന്ദ്രനില്‍ ഭൂമി സമ്മാനിക്കാമെന്ന് ചിന്തിക്കുന്നത്.

അങ്ങനെ സുഹൃത്തിന്‍റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണലിലൂടെ ഭൂമി വാങ്ങി. നീണ്ട ഒരു വര്‍ഷമെടുത്തു ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന്റെ നൂലാമാലകള്‍ നീക്കാന്‍.

ALSO READ: എബിവിപിയുടെ ക്രൂരത, ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവശനാക്കി, ഗുരുതരാവസ്ഥയില്‍

ഈ പണത്തിന് മറ്റെന്തെങ്കിലും വാങ്ങാന്‍ കഴിയുമായിരുന്നല്ലോ എന്ന ചോദ്യത്തിന് മഹതോയുടെ മറുപടി ഇങ്ങനെ. അതെ.. എനിക്ക വേറെ പലതും വാങ്ങാമായിരുന്നു. പക്ഷെ നമ്മള്‍ രണ്ട് പേരുടെ ഹൃദയങ്ങളിലും ചന്ദ്രന് പ്രത്യേക സ്ഥാനമുണ്ട്. അത് കൊണ്ട് തന്നെ ഇതിലും മികച്ചതൊന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

നമ്മൂടെ പ്രണയത്തിന്റെ അഭിവാജ്യഘടകമായ ചന്ദ്രനേയും നോക്കി വീട്ടിലെ പൂന്തോട്ടത്തില്‍ ഒരുമിച്ചിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണെന്നും മഹതോ പറയുന്നു.

മരിച്ചു പോയ നടന്‍ സുഷാന്ത് സിംഗ് അടക്കം ചിലര്‍ ചന്ദ്രനില്‍ സ്ഥലം ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ട്.

ALSO READ: തക്കാളിക്ക് വില 4 രൂപ: റോഡരികിൽ തള്ളി കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News