ഭാര്യയെ വിശ്വാസമില്ല; ഗുളികയില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചത് നാല് തവണ

ഭാര്യയെ വിശ്വാസമില്ലാത്തതിനാല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരിയായ ഛായ എന്ന സ്ത്രീയെ ഭര്‍ത്താവും 45കാരനുമായ സോമനാഥ് സാധു സപ്കാല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയെ കൊലപ്പെടുത്താനായി കാല്‍സ്യം ക്യാപ്‌സൂളില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read : തിരുവനന്തപുരം വാമനപുരത്ത് വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ബാര്‍ബറായ സമനാഥ് കാല്‍സ്യം സപ്ലിമെന്റിലാണ് ബ്ലേഡിന്റെ ചെറുകഷ്ണങ്ങള്‍ ഒളിപ്പിച്ച് ഛായയ്ക്ക് നല്‍കിയത്. ഒക്ടോബര്‍ മാസം മുതലാണ് ഇയാള്‍ ബ്ലേഡ് ഒളിപ്പിച്ച കാല്‍സ്യം ഗുളികകള്‍ ഭാര്യയ്ക്ക് നല്‍കി തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ 42കാരിയുടെ വയറ്റില്‍ ബ്ലേഡ് കഷ്ണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാസങ്ങളായി നടക്കുന്ന കൊലപാതക ശ്രമം പുറത്ത് വന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307, 498എ, 323, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Also Read : ‘ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; യുദ്ധത്തിനെതിരെ എഴുത്തുകാർ; നാടകീയ സംഭവങ്ങളുമായി നാഷണൽ ബുക്ക് അവാർഡ് വേദി

ഭാര്യയിലുള്ള സംശയം നിമിത്തം ഇയാള്‍ 42കാരിയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും ഇയാളെ ബുധനാഴ്ചയാണ് ഉത്തംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മുതല്‍ നാലോ അഞ്ചോ തവണയെങ്കിലും ഈ ഗുളികകള്‍ ഇയാള്‍ ഭാര്യയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News