കഴിഞ്ഞ ദിവസം വഡോദരയിലെ റോഡിലൂടെ നടന്നുപോയ ചിലരാണ് മരണത്തോട് മല്ലിടുന്ന ഒരു പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവരിൽ ചിലർ വഡോദരയിലെ മൃഗസംരക്ഷണ പ്രവർത്തകരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ജീവനുവേണ്ടി പിടയുന്ന പാമ്പിനെയാണ്.
ഉടൻ തന്നെ വേറൊന്നും നോക്കിയില്ല. സംഘത്തിലെ ഒരാൾ പാമ്പിന് സിപിആർ നൽകാൻ തീരുമാനിച്ചു. മറ്റുള്ളവർ കൂടി ഇതിന് പിന്തുണ നൽകിയതോടെ സംഘത്തിൽപ്പെട്ട യുവാവ് പാമ്പിനെ റോഡിൽ നിന്നെടുത്ത് വായിലേക്ക് കൃത്രിത ശ്വാസം നൽകി. ഇതോടെ പാമ്പിന് പുതു ജീവൻ ലഭിച്ചു.
അതേസമയം ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരമൊരു ദൗത്യത്തിൽ പങ്കെടുത്ത യുവാവിന് അഭിനന്ദപ്രവാഹമാണ് വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്നത്.
યુવકે સાપને CPR આપી બચાવ્યો જીવ
સામાન્ય રીતે મનુષ્યને CPR આપી તેમનો જીવ બચાવવાનો પ્રયાસ કરવામાં આવતો હોય છે. જો કોઇ વ્યક્તિને સમયસર CPR આપવામાં આવે તો તેનો જીવ પણ બચાવી લેવાતો હોય છે. આવી જ રીતે પ્રાણીઓને પણ CPR આપી બચાવી લેવાતા હોય છે. pic.twitter.com/gTWq6tAXtP
— Reporter Ravii (@Reporter_Ravii) October 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here