സ്വകാര്യഭാഗത്ത് കടിച്ച ശേഷം പാമ്പ് വയറ്റിനുള്ളിലേക്ക് കടന്നു; വിചിത്ര വാദവുമായി യുവാവ്, ഒടുവില്‍

പാമ്പ് സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ രീതിയില്‍ വയറ്റിനുള്ളിലേക്ക് കടന്നുവെന്ന വിചിത്ര ആരോപണവുമായി യുവാവ്. കോട്വാലി സ്വദേശിയായ മഹേന്ദ്രയാണ് വിചിത്ര ആരോപണവുമായി ആശുപത്രിയിലെത്തിയത്.

വദനയെന്ന് പറഞ്ഞ യുവാവിന്റെ ബഹളവും അവസ്ഥയും കണ്ട് ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തുവെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവ് ലഹരിയ്ക്ക് അടിമയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Also Read: പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ ലിംഗം മുറിച്ച് മാറ്റി തലക്കടിച്ച് കൊന്ന് യുവാവും സുഹൃത്തുക്കളും

മലമൂത്ര വിസര്‍ജ്ജനത്തിനിടെ പാമ്പ് കടിച്ചുവെന്നും സ്വകാര്യ ഭാഗം വഴി ആമാശയത്തിനുള്ളില്‍ പ്രവേശിച്ചുവെന്നുമാണ് മഹേന്ദ്രയുടെ വിശദീകരണം.

ഡോക്ടര്‍മാര്‍ ശരീരത്തിന്റെ എല്ലാ ഭാഘങ്ങളും പരിശോധിച്ചു. വേദനാസംഹാരി നല്‍കുകയും ചെയ്തു. യുവാവിനെ സിടിസ്‌കാന്‍ ചെയ്തിരുന്നു.ഇയാള്‍ ഇതേ കാര്യങ്ങള്‍ വീട്ടുകാരോടും പറഞ്ഞിരുന്നു. എന്നാല്‍ യുവാവിന്റെ പ്രശ്മനെന്താണെന്ന് ഡോക്ടര്‍മാക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News