മഴയത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്ക് 50000 ദിര്‍ഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പൊലീസ് പിടിച്ചെടുത്തു. വണ്ടി വിട്ടുകിട്ടണമെങ്കില്‍ പിഴ അടയ്ക്കണം. അല്‍ മര്‍മൂം മേഖലയില്‍ മഴയത്ത് കാറില്‍ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി. വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ALSO READ: 64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ
തുടര്‍ച്ചയായ പൊലീസ് മുന്നറിയിപ്പ് ലംഘിച്ചായിരുന്നു ഇയാളുടെ അമിതവേഗതയിലുള്ള ഡ്രൈവിംഗ്. പ്രതികൂല കാലവസ്ഥയില്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് നിയമലംഘനം നടന്നത്.
പട്രോള്‍ ടീമിന്റെ മുന്നിലായിരുന്നു ഇയാളുടെ സാഹസിക പ്രകടനമെന്നും അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിംഗ് എന്നും ആക്ടിംഗ് അസിസ്റ്റന്റ് കമാന്‍ഡന്‍ ഇന്‍ ചീഫ് ഫോര്‍ ഓപ്പറേഷന്‍സ് അഫേയേസ് ദുബായ് പൊലീസ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി.
ഡ്രൈവറുടെ സ്റ്റണ്ട് ഡ്രൈവിംഗും ഡ്രിഫ്റ്റിംഗും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തി പൊതു സുരക്ഷയ്ക്ക് വലിയ അപകടമാണ്. പ്രദേശത്തെ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here