മസിൽ കയറാൻ ഓർഡർ ചെയ്ത പ്രോട്ടീൻ പൗഡർ യുപികാരനായ യുവാവിന് നൽകിയത് എട്ടിന്റെ പണി. നോയിഡ നിവാസിയായ ആതിം സിംഗ് ഒരു ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് ഓർഡർ ചെയ്ത ജനപ്രിയ ബ്രാൻഡിൻ്റെ പ്രോട്ടീൻ സപ്ലിമെൻ്റുകൾ ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വെച്ചത്. വയറിനെയും കരളിനെയും ഗുരുതരമായി ബാധിച്ച പ്രശ്നങ്ങൾ മുഖത്തേക്കും പടർന്നു. മുഖത്ത് കുരുക്കളും തൊലി പൊട്ടലുകളും രൂപപ്പെടാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ, ഗ്രേറ്റർ നോയിഡയിലെ സെക്ടർ 86 ലെ ഒരു ഫാക്ടറിയിൽ നിന്നാണ് ഉൽപ്പന്നം വന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് വ്യാജ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്.
‘അത്‌ലറ്റുകൾക്കുള്ള സമ്പൂർണ്ണ പോഷകാഹാരം’ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന വ്യാജ പ്രോട്ടീൻ പൗഡർ നിറച്ച ധാരാളം പെട്ടികൾ ബേസ്‌മെൻ്റിൽ നിന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശക്തി മോഹൻ അവസ്തി പറഞ്ഞു. ലൈസൻസ് ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഉടമകൾക്ക് ഉത്തരമില്ലായിരുന്നെന്നും തുടർന്ന് ഭക്ഷ്യസുരക്ഷാ സംഘത്തെ അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ലക്ഷം രൂപ വിലമതിക്കുന്ന പ്രോട്ടീൻ ബോക്‌സുകൾ, ക്യാപ്‌സ്യൂൾ ബോക്‌സുകൾ, റാപ്പറുകൾ, പൗഡർ ചാക്കുകൾ, പാക്കിംഗ് മെഷീനുകൾ, പ്രിൻ്റിംഗ് മെഷീനുകൾ, സീലുകൾ എന്നിവയുടെ വൻശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തതായി ഡിസിപി പറഞ്ഞു.
also read; വിരാടുമല്ല, രോഹിത്തുമല്ല… ആ പട്ടികയില്‍ ഹാര്‍ദ്ദിക്കും ഒപ്പം ഈ താരവും, ഈ വര്‍ഷം ലോകം തേടിയത് ഇവരെ!
ഗാസിയാബാദ് സ്വദേശികളായ സാഹിൽ യാദവ് (27), ഹർഷ് അഗർവാൾ (28), അമിത് ചൗബേ (30) എന്നിവരാണ് വ്യാജ ഭക്ഷ്യ സപ്ലിമെൻ്റ് ഫാക്ടറി നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മൂവരും ചേർന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ സപ്ലിമെൻ്റുകൾ വിപണി വിലയേക്കാൾ നാലോ അഞ്ചോ ഇരട്ടി വിലയ്ക്ക് വിൽക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കായികതാരങ്ങൾ, ബോഡി ബിൽഡർമാർ, കൂടാതെ തങ്ങളുടെ ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നതിനായി ജിമ്മുകളിൽ പോകുന്ന യുവാക്കൾ തുടങ്ങിയ ആൾക്കാരാണ് പൊതുവെ പ്രോട്ടീൻ സപ്ലിമെന്‍റുകൾ ഉപയോഗിക്കാറുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here