ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന് പാമ്പ്; ബൈക്ക് യാത്രികന് തലയില്‍ കടിയേറ്റു

ബൈക്ക് യാത്രികന് ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്ററോളം ദൂരം ബൈക്കില്‍ സഞ്ചരിച്ച ശേഷം തലയില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.

Also read- ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിച്ച് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് രാഹുലിന് പാമ്പിന്റെ കടിയേറ്റത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ രാഹുലിനെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also read- 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മധ്യവയസ്‌കന് ഏഴ് വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും

ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോടും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല രാഹുല്‍. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News