പലസ്തീന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചു; മൈക്ക് പിടിച്ചുവാങ്ങി അപമാനിച്ച് യുവാവ്

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെ പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ സ്റ്റേജില്‍ കയറി മൈക്ക് ബലമായി വാങ്ങി അപമാനിച്ച് യുവാവ്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് സംഭവം.

READ ALSO:സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ

പലസ്തീന്‍ അനുകൂല പ്രസംഗം നടത്തുന്നുവെന്നാരോപിച്ച് സദസ്സിലിരുന്ന് പ്രകോപിതനായ യുവാവ് സ്റ്റേജിലേക്ക് കയറുകയും മൈക്ക് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൈക്കില്‍ നിന്ന് ഗ്രേറ്റ പിടിവിടാതിരുന്നതോടെ വേദിയിലുണ്ടായിരുന്ന മറ്റ് ആളുകള്‍ യുവാവിനെ പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

READ ALSO:പന്തളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരുക്ക്

അടിച്ചമര്‍ത്തപ്പെടുന്നവരുടെയും, സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്ന് ഗ്രേറ്റ തുന്‍ബെര്‍ഗ് വേദിയില്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ നീതി അന്താരാഷ്ട്ര ഐക്യദാര്‍ഢ്യമില്ലാതെ ഉണ്ടാകില്ലെന്ന് പറഞ്ഞ ഗ്രേറ്റ തുടര്‍ന്ന് പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതിന് പിന്നാലെയാണ് യുവാവ് മൈക്ക് പിടിച്ചുവാങ്ങി അപമാനിക്കാന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News