കോഴിക്കോട് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതിക്കായി അന്വേഷണം

കോഴിക്കോട് കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, ബിന്ദുവിന്റെ അമ്മ ഉണ്ണ്യാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവിനായി പോലീസ് അന്വേഷണം തുടങ്ങി. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Also Read : വസ്തുവിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചുകൊന്നു, മരിച്ചവരില്‍ രണ്ട് കുട്ടികളും

ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. കോടഞ്ചേരിയില്‍ മില്ലുപടിയില്‍ താമസിക്കുന്ന പാറമലയില്‍ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണ്യാത(69) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് പാലാട്ടില്‍ ജോസഫ് എന്ന ഷിബുവാണ് ഇരുവരേയും ആക്രമിച്ചത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച ഉണ്ണ്യാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. കുടുംബ വഴക്കാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. രണ്ട് വര്‍ഷമായി ബിന്ദുവും ഭര്‍ത്താവ് ഷിബുവും വേര്‍പിരിഞ്ഞു താമസിക്കുകയാണ്.

Also Read :  അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഗൂഢാലോചന തെളിയുന്നു, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കാനും ശ്രമം

ബിന്ദു വീടിന്റെ പുറത്തിറങ്ങിയ സമയം ഷിബു ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമണ ശേഷം ഷിബു ഓടി രക്ഷപ്പെട്ടു. കോടഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News