പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസില്‍ അറ്റന്‍ഡറും കൊല്ലം സ്വദേശിയുമായ മിലാസ് ഖാന്‍ (24) ആണ് മരിച്ചത്.

ഇന്നലെ രാവില ഒന്‍പതരയോടെ എം.സി റോഡില്‍ കുരമ്പാല പാറമുക്ക് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. കാറിലും ഇരുചക്രവാഹനങ്ങളിലുമിടിച്ച ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ജമ്മു കശ്മീര്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍ തിരുവനന്തപുരം സ്വദേശി ആനന്ദ് ഓടിച്ച മഹേന്ദ്രയുടെ ഥാര്‍ ജീപ്പ് ആണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ജീപ്പ് മിലാസ് ഖാന്‍ ഓടിച്ച ബൈക്കിലും മറ്റൊരു യാത്രക്കാരിയുടെ സ്‌കൂട്ടറിലും ഇടിച്ച് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മെയ്ദിന അവധിക്ക് ശേഷം ചൊവ്വാഴ്ച ഓഫീസിലേക്ക് വരുമ്പോഴായിരുന്നു മിലാസ് ഖാന്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അവിവാഹിതനാണ്. മാതാവ്: സീനത്ത്, സഹോദരിമാര്‍, ബീഗം ഫര്‍ഹാന, ബീഗം സുല്‍ത്താന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News