പുൽപ്പള്ളിയിൽ കടുവയുടെ മുന്നിൽപ്പെട്ട യുവാവിന്‌ പരിക്ക്‌

പുൽപ്പള്ളിയിൽ കടുവയുടെ മുന്നിൽപ്പെട്ട യുവാവിന്‌ പരിക്ക്‌. പുൽപ്പള്ളി 56ലാണ്‌ സംഭവം നടന്നത്.വീട്ടിലേക്ക്‌ ബൈക്കിൽ പോവുമ്പോഴാണ്‌ കടുവയുടെ മുന്നിൽപ്പെട്ടത്.

ALSO READ: ‘കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായി ഇന്ദ്രജിത്ത്’, കപ്പുമായി മടങ്ങിയെത്താൻ കഴിയുമെന്ന് താരം

അതേസമയം വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും. വനം, പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പൊലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ALSO READ: കെട്ടിടങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റം; ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News