മകൻ അമ്മയെ ബലാത്സംഗം ചെയ്തു, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, ജീവപര്യന്തം തടവ്

അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മകന് ജീവപര്യന്തം തടവ്. ഗുരുഗ്രാം കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ജസ്റ്റിസ് രാഹുൽ ബിഷ്‌ണോയിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചത്. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അമ്മയ്ക്ക് സംരക്ഷണകവചം തീര്‍ക്കേണ്ടയാളാണ് മകന്‍. എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തത്. അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

2020 നവംബര്‍ 16-ാം തീയതിയാണ് ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

മയക്കുമരുന്നിന് അടിമയായ മൂത്തമകന്‍ അമ്മയെയും കുടുംബാംഗങ്ങളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും 2020 നവംബര്‍ 21-ാം തീയതി പ്രതിയായ മകനെ പിടികൂടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News