അയൽവാസിയുടെ കോഴികളെ പേടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു, തടവുശിക്ഷ

ആയിരക്കണക്കിന് കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിച്ചയാൾക്ക് തടവുശിക്ഷ. ചൈനയിലാണ് ഹുനാൻ പ്രവിശ്യയിലാണ് സംഭവമെന്ന് അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽവാസിയുടെ വസ്‌തുവിലേക്ക് നുഴഞ്ഞുകയറിയതിനാണ് ഗു എന്നയാൾക്ക് ചൊവ്വാഴ്ച തടവുശിക്ഷ വിധിച്ചത്. ഫ്ലാഷ്‌ലൈറ്റുമായി ഇയാൾ അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തി. മിന്നുന്ന വെളിച്ചത്തിൽ കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണ് ഇയാൾ പ്രതീക്ഷിച്ചത്.

ആദ്യമായിട്ടല്ല ​ഗുവിന്റെ ഈ പെരുമാറ്റം. നേരത്തെ ​ഗു ഇങ്ങനെ അതിക്രമിച്ച് കയറിയപ്പോൾ 500 കോഴികളാണ് ചത്തതെന്നും പിന്നാലെ, ഇയാൾ അറസ്റ്റിലായെന്നും റിപ്പോർട്ടിൽ പറയുന്നു. അതിന് ശേഷം കോഴികളുടെ ഉടമയ്ക്ക് ഏകദേശം 35000 രൂപ നഷ്ടപരിഹാരം നൽകാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതനായ ​ഗുവിന് വീണ്ടും ദേഷ്യം വരികയായിരുന്നത്രെ. തുടർന്നാണ് ഇയാൾ വീണ്ടും അയൽക്കാരൻ കോഴികളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News