യുകെയില്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി പ്രീതി പട്ടേലിന് അസഭ്യക്കത്ത് അയച്ച സംഭവത്തില്‍ 65കാരന് ജയില്‍ ശിക്ഷ. പൂനീരാജ് കനാക്കിയ എന്നയാള്‍ക്കാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു ശിക്ഷാവിധി.
കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് പ്രീതിക്ക് കത്ത് ലഭിക്കുന്നത്. പ്രീതിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളാണ് കത്ത് വായിച്ചത്. പ്രീതി കത്ത് നേരിട്ട് വായിച്ചില്ലെങ്കിലും എഴുതിയ ആളെ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നിര്‍ദേശിക്കുകയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവാക്കുകളായിരുന്നു കത്തിലുണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ കത്തയച്ചത് പൂനീരാജ് കനാക്കിയയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ ശിക്ഷയും ശിക്ഷാവിധിയും വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് സീനിയര്‍ ക്രൗണ്‍ പ്രോസീക്യൂട്ടര്‍ ലോറന്‍ ദോശി പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണികളെ വളരെ ഗൗതരമായാണ് കാണുന്നത്. ഇതിനെ വെച്ചുപൊറുപ്പിക്കില്ലെന്നും കടുത്ത ശിക്ഷ നല്‍കാന്‍ നിയമസംവിധാനം യാതൊരു മടിയും കാണിക്കില്ലെന്നും ലോറന്‍ ദോശി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here