ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളില്‍ കുടുങ്ങിയ ഇയാളുടെ ശരീരം കത്തികരിഞ്ഞു.
ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാസ്‌ഫോമിലെ ടിന്‍ ഷെഡിന് സമീപം നിന്നയാള്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയൊണ് ചാടിയത്. ഹസ്‌റത്ത് നിസാമുദ്ദീന്‍ – വാസ്‌കോഡ ഗാമാ ട്രെയിന്റെ എഞ്ചിന് മുകളില്‍ കുടുങ്ങിയ ആത്മഹത്യ ചെയ്താളുടെ മൃതദേഹം അവിടെ നിന്നും മാറ്റാന്‍ റെയില്‍വേ പൊലീസിന് നന്നെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതോടെ ട്രെയിന്‍ യാത്ര മുക്കാല്‍ മണിക്കൂര്‍ വൈകി. ട്രെയിന്‍ ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ കേബിള്‍ ഓഫാക്കിയ ശേഷമാണ് മൃതദേഹം വീണ്ടെടുക്കാനായത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 40നും 45നും ഇടയില്‍ പ്രായമുള്ള ആളാണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here