താമരശ്ശേരിയിൽ പ്രവാസിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയി, ഭാര്യയെ ഇറക്കി വിട്ടു

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയി. ഭാര്യയെ പിന്നീട് റോഡിൽ ഇറക്കിവിട്ടു. പരപ്പൻ പൊയിൽ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുഖം മൂടി ധരിച്ചവരാണ് കാറിലുണ്ടായിരുന്നതെന്ന് സനിയ കൈരളിന്യൂസിനോട് പറഞ്ഞു.

”ശബ്ദം കേട്ടാണ് പുറത്തേക്ക് പോയി നോക്കിയത്. അപ്പോൾ നാലാൾക്കാർ ചേർന്ന് ഭർത്താവിനെ പിടിച്ചുവലിച്ചു കാറിൽ കയറ്റി. ഇത് തടയാനാണ് ഞാനും അനിയന്റെ ഭാര്യയും കൂടി ചെന്നത്. എന്നെയും കൂടി അതിലേക്ക് വലിച്ചു കയറ്റി. കാറിലെ ഡോർ അടയ്ക്കാൻ അവർക്കായില്ല. കുറച്ചുമുന്നിലേക്ക് പോയശേഷം എന്നെ ഇറക്കിവിട്ടു”, സനിയ പറഞ്ഞു.  ഷാഫിക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration