തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞു; കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍

തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞതോടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. തിരുവനന്തപുരം ആര്യനാട് ഇന്നലെയാണ് സംഭവം നടന്നത്. ആര്യനാട് വണ്ടയ്ക്കല്‍ തടത്തരികത്ത് പി സുരേഷ് എന്ന 49കാരനാണ് ആത്മഹത്യ ചെയ്തത്.

വീട്ടിലെ മുറിയുടെ ജനലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ച സുരേഷിനെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയിരുന്നു. സുരേഷിന്റെ അമ്മയും സഹോദരിയുമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ആത്മഹത്യയില്‍ നിന്ന് പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല. വൈകിട്ട് ആറ് മണിയോടെ അടുക്കളയില്‍ കയറിയ ഇയാള്‍ കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. ഉടന്‍ തന്നെ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News