മുടിവെട്ടിയത് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 50 കാരിയെ കുത്തിക്കൊന്ന് കാമുകന്‍

മുടിവെട്ടിയത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 50കാരിയെ കാമുകന്‍ ക്രൂരമായി ആക്രമിച്ച് കുത്തിക്കൊന്നു. പെന്‍സില്‍വാനിയ സ്വദേശിയായ ബഞ്ചമിന്‍ ഗുവാല്‍ എന്ന 49കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മകളുടെ മൊഴിയില്‍ നിന്നാണ് കൊലപാതകത്തിനുള്ള കാരണം വ്യക്തമായത്.

ALSO READ: പാലക്കാട് കുഴല്‍പ്പണം എത്തിച്ച സംഭവം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

മുടിവെട്ടിയതിനെ തുടര്‍ന്ന് കൊന്നുകളയുമെന്ന് പ്രതി മുമ്പ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കാര്‍മെന്‍ മാര്‍ട്ടിനെസ് സില്‍വ മകളുടെ വീട്ടില്‍ അഭയം തേടിയിരുന്നു. പിന്നാലെ സഹോദരന്റെ വീട്ടിലെക്ക് പോയ കാര്‍മെന്‍ തന്റെ ഒരു സുഹൃത്തിനോട് ഗുവാലുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കാര്‍മെനെ തേടിനടന്ന പ്രതി ഒടുവില്‍ കാരമെന്റെ സഹോദരന്റെ വീട്ടിലെത്തി, സഹോദരി തനിക്കൊപ്പം വീട്ടിലില്ലെന്ന് അയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് മടങ്ങി പോയ പ്രതി തിരികെ വന്ന് കാരമെന്റെ സഹോദരനെ കത്തികൊണ്ട് ആക്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് പ്രതിയുടെ കുത്തേറ്റ് കാരമെന്‍ മരിച്ചത്. ഇവരുടെ സഹോദരന് പരിക്കേറ്റിട്ടുണ്ട്.

ALSO READ: സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ..? ആശങ്കയുയർത്തി ബഹിരാകാശ നിലയത്തിൽനിന്നുള്ള പുതിയ ചിത്രം

പൊലീസെത്തുമ്പോള്‍ കൈയില്‍ കത്തിയുമായി തന്റെ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു പ്രതി. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാര്‍മെന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം. ഇങ്ങനെയൊരു ദുരന്തം കാര്‍മെന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News