നടി രേഖ നായരുടെ കാറിടിച്ച് അപകടം; റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു

Rekha Nair

തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു. 27ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയ്യപ്പാസ് സ്ട്രീറ്റ്-വിഎം ബാലകൃഷ്ണന്‍ സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു അപകടം.

അപകടത്തില്‍ അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read : ഉണര്‍ന്നപ്പോള്‍ കണ്ടത് ചോരയില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹം, കൂട്ടുകാരിക്കൊപ്പം കിടന്നുറങ്ങിയ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് നടി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. കാറുമായി മെക്കാനിക്ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News