ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; വിമാനത്താവളത്തില്‍ ജീവനക്കാരനെ വെട്ടുകത്തി കൊണ്ട് കഴുത്തറുത്ത് കൊന്നു

airport murder

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം.

വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിമാനത്താവളത്തില്‍ ജോലി ചെയ്യുകയായിരുന്ന രാമകൃഷണയുടെ അടുത്തെത്തിയ രമേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാമകൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തുകയും വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തു.

Also Read : 15കാരനെ തല്ലിച്ചതച്ചു, മുത്തശ്ശിയെ അടിച്ചു, മുടിയില്‍ പിടിച്ചുവലിച്ച് താഴെയിട്ടു; മോഷണക്കുറ്റം ആരോപിച്ച് റെയില്‍വേ പൊലീസിന്റെ ക്രൂര മര്‍ദനം, ഞെട്ടിക്കുന്ന വീഡിയോ

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കോളേജ് ബാഗിനുള്ളില്‍ ഒളിപ്പിച്ച് പ്രതി ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തതെന്ന് ബെംഗളൂരു സിറ്റി നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ബസില്‍ യാത്ര ചെയ്തിരുന്നതിനാല്‍ രമേശിന്റെ ബാഗ് സ്‌കാന്‍ ചെയ്തിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററാണ് രാമകൃഷ്ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News