മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു

കോട്ടയം മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം സ്വദേശി തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) മരിച്ചത്. സഹോദരന്‍ അജിത്തുമായുള്ള പിടിവലിക്കിടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട അജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Also read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്ന് മുണ്ടക്കയം പൊലീസ് പറയുന്നു. തര്‍ക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയില്‍ പരുക്കേറ്റതായാണ് സൂചന. അജിത്ത് മദ്യലഹരിയില്‍ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. മാതാവുമായുള്ള സംഘര്‍ഷം തടയുന്നതിനിടയില്‍ രഞ്ജിത്തിന് സാരമായി പരുക്കേല്‍ക്കുകയായിരുന്നു.

Also read- ഷാജൻ സ്കറിയയെ “W “ഉം ”D” യും ഓർമ്മിപ്പിച്ച് കോടതി

ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News