തൃശൂരില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കോലഴിയിലാണ് സംഭവം. കോലഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീകൃഷ്ണ(49)നാണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു. ശ്രീകൃഷ്ണന്റെ വയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരണം സംഭവിച്ചു.

വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ് ഉണ്ണികൃഷ്ണനും കുടുംബം. കോലഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. പ്രതിയെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News