മഹാരാഷ്ട്രയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. മുംബൈ കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരി(32)ആണ് കൊല്ലപ്പെട്ടത്. ബീഫ് കടത്തിയെന്നാരോപിച്ച് അഫാന്‍ അന്‍സാരിയേയും സുഹൃത്ത് നസീര്‍ ഷെയ്ഖിനേയും പശു സംരക്ഷകര്‍ എന്നവകാശപ്പെടുന്ന സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Also Read- ‘ധൈര്യമായിരിക്ക്; ഞാന്‍ നോക്കിക്കോളാം’; മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

കാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് സംഘം അഫാനെയും നസീറിനെയും ക്രൂരമായി മര്‍ദിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടംചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ അഫാന്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

Also read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് കടത്തുകയായിരുന്നോ എന്ന് വിശദമായ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പത്ത് പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News