കുട്ടികളുടെ പിറകെ അയൽവാസിയുടെ നായ ഓടി; പിന്നാലെ വാളുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്

വീട്ടില്‍ കയറി അയൽവാസിയുടെ വളര്‍ത്തുനായയെ വെട്ടിക്കൊന്നു.തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ് വയലത്തൂര്‍ സ്വദേശി അമരീഷിന്റെ വളര്‍ത്തുനായയെ വെട്ടിക്കൊന്നത്. സംഭവത്തില്‍ അയല്‍വാസി ശ്രീഹരി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി ആറ് മണിയോടെയാണ് സംഭവമുണ്ടായത്. അമരീഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന പോമറേനിയന്‍ നായ ബെല്‍റ്റ് അഴിഞ്ഞ് ശ്രീഹരിയുടെ വീട്ടിലേക്ക് ഓടിയെന്നാണ് ആരോപണം. അയല്‍വീട്ടില്‍ കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ അമരീഷിന്റെ ഭാര്യ സോന നായയെ എടുത്ത് വീട്ടില്‍കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് ശ്രീഹരി വാളുമായി വീട്ടിലേക്ക് എത്തിയത്. കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും തലയിലും വെട്ടി. ഇത് കണ്ട സോന ബോധരഹിതയായി വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration