മധ്യപ്രദേശിൽ കുടുംബത്തിലെ 8 പേരെ ക്രൂരമായി കൊലപ്പെടുത്തി 22 കാരൻ ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീലുകളിൽ അഡിക്‌റ്റായ മനോനില തെറ്റിയ ദിനേശ് ശര്യാമെന്നയാളാണ് കൊലപതാകങ്ങൾ നടത്തി ആത്മഹത്യ ചെയ്തത്. ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുകുടുംബത്തിലെ എട്ട് പേരെ കോടാലി കൊണ്ട് വെട്ടിയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ഹോഷങ്കാബാദ് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് ദിനേശിന്റെ മാനസികാരോഗ്യം മോശമായിരുന്നുവെന്നും തുടർന്ന് അവൻ്റെ സഹോദരൻ അവനെ ചികിത്സയ്ക്ക് വിധേയനാക്കുകയും അസുഖം ഭേദമായതോടെ ഇയാളെ വിവാഹം കഴിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
വിവാഹശേഷം ഇയാളുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം വന്നെന്നും അയാൾ അസ്വസ്ഥനായി കാണപ്പെട്ടുവെന്നും കൊലയാളിയുടെ മൂത്ത സഹോദരി ആശാ ബായി പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും, എന്നാൽ വിവാഹ ആഘോഷങ്ങൾ ഒന്നും ദിനേശ് ഷൂട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവിൻ്റെ ജ്യേഷ്ഠൻ്റെ വീട്ടിലെത്തി 10 വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുട്ടി ഉണരുകയും തൊട്ടടുത്തുണ്ടായിരുന്ന മുത്തശ്ശിബഹളം വെക്കുകയുമായിരുന്നു. ഇതോടെ കോടാലി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here