പഠിക്കാനായി യുഎസിലെത്തി; ഒടുവിൽ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യൻ യുവാവ്

മുത്തച്ഛന്റെ നിർബന്ധത്തെ തുടർന്ന് ഉപരിപഠനത്തിനായി യുഎസിലേക്ക് വന്ന ഇന്ത്യൻ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി. ന്യൂജേഴ്‌സിയിൽ ആണ് സംഭവം. 23കാരനായ ഓം ബ്രഹ്മഭട്ട് എന്ന യുവാവാണ് കൊലനടത്തിയത്.

ALSO READ: മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകന്‍ നവകേരള സദസില്‍

മുത്തച്ഛനായ ദിലീപ് കുമാർ ബ്രഹ്മഭട്ട് , മുത്തശ്ശിയായ ബിന്ദു, ഇവരുടെ 38 കാരനായ മകൻ യാഷ് കുമാർ എന്നിവരെയാണ് ഓം ബ്രഹ്മഭട്ട് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശികളാണ് ഇവർ. കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവിൽ എത്തിയ സൗത്ത് പ്ലെയിൻഫീൽഡ് പൊലീസാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്.

നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണിൽ പൊലീസ് സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാർ ബ്രഹ്മഭട്ട് സർവീസിൽ നിന്ന് വിരമിച്ച ശേഷം ആനന്ദിൽ സ്ഥിര താമസമാക്കിയിരുന്നു. അടുത്തിടെയായിരുന്നു മകൻ യാഷിനൊപ്പം താമസിക്കാൻ യുഎസിലേക്ക് മാറിയത്.
18 മാസം മുമ്പാണ് പ്രതിയായ ഓം ബ്രഹ്മഭട്ട് യുഎസിലേക്ക് താമസം മാറിയത്.

ALSO READ: സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകള്‍ ഐശ്വര്യ

പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ തുടങ്ങി മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ൽ സ്വയം വെടിവെച്ച് മരിച്ച റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) കിരിത് ബ്രഹ്മഭട്ടിന്റെ ബന്ധുക്കളായിരുന്നു കൊല്ലപ്പെട്ട ദമ്പതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News