കൊല്ലത്ത് മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

കൊല്ലത്ത് മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചായിരുന്നു സംഭവം.

Also Read: രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി എക്സൈസ് സംഘം

അഖിലിന്റെ പ്രണയബന്ധവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഇരുവരും തമ്മിൽ തർക്കം നടക്കുകയായിരുന്നു. ഉച്ചയ്ക്ക് ഇതേവിഷയത്തിൽ പ്രണയിതാവിനെ വിവാഹം കഴിക്കുമെന്ന് അഖിൽ നിർബന്ധം പിടിക്കുകയും ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. തുടർന്ന് മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ച് മകൻ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Also Read: പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം; സംഭവം കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ

സംഭവത്തിൽ മറ്റാരുടെയോ സഹായം അഖിൽ തേടിയിട്ടുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. ഒരാൾ കൂടെ പ്രതിയായേക്കും. സംഭവസ്ഥലത്ത് വച്ച് തന്നെ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News