കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

crime

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതി വൈക്കം നേരെകടവ് സ്വദേശി നിതിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിനുശേഷം യുവാവ് പോലീസിൽ കീഴടങ്ങിയിരുന്നു. കൊലയ്ക്ക് ശേഷം നാലു വയസുള്ള മകൾക്കൊപ്പം മരുമകന്‍ നിധീഷ് (39) നേരേകടവിലെ ബന്ധു വീട്ടിലെത്തിയപ്പോൾ വസ്ത്രത്തിൽ ചോര പുരണ്ടിരിക്കുന്നതു കണ്ട് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് ഇയാൾ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാൾ പോലീസിൽ കീഴടങ്ങി.

കൈയ്ക്ക് പരിക്കേറ്റ നിധീഷിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസുളള പെൺകുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല. നേരേ കടവിലെ വീട്ടിൽ പപ്പടം നിർമ്മിച്ചു വിൽപന നടത്തിവരികയായിരുന്നു നിധീഷ്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ ഗീതയുടെ മകന്‍ തുറുവേലിക്കുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്‌ക്കൊപ്പം ആയിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News