ഭാര്യയെ കോടാലി ഉപയോഗിച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു, കഴുത്തിലും തലയിലും വെട്ടേറ്റ മക്കള്‍ രക്ഷപ്പെട്ടു

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മകളുടെയും മകന്‍റെയും കഴുത്തിലും തലയിലും വെട്ടിയെങ്കിലും തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടു. ദില്ലിയില്‍ വ്യാഴാഴ്ച്ച രാവിലെ 6.30നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വസ്തുക്കച്ചവടം നടത്തുന്ന വിജയ് വീര്‍ (55) ആണ് ക്രൂരതയ്ക്ക് പിന്നാലെ പൊലീസ് കസ്റ്റഡിയിലായത്. സുമന്‍ (50) ആണ് കഴുത്തില്‍ വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്.

സ്ത്രീധനത്തിന്‍റെ പേരിലും വിജയ് വീറിന്‍റെ വിവാഹേതര ബന്ധത്തിന്‍റെ പേരിലും ദമ്പതികള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിന്നു. 28 വയസുള്ള മകനും 30 വയസുള്ള മകളും അമ്മയുടെ പക്ഷത്ത് നിന്നത് വിജയ് ക്ക് മക്കളോടും ശത്രുത ഉളവാക്കി.

പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന് സുമനരികില്‍ കോടാലിയും പിടിച്ച് കയ്യില്‍ മുറിവുമായി ഇരിക്കുന്ന വിജയിയെയാണ് കാണാനായത്.  ഭാര്യയെ കൊന്നതിനു ശേഷം മക്കളുടെ മുറിയില്‍ ചെന്ന വിജയ് ഇരുവരെയും വെട്ടുകയായിരിന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് വിജയ് വീറിനെ മുറിക്ക് പുറത്താക്കി കതകടച്ച ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരിന്നു.

ഉത്തര്‍ പ്രദേശ് സ്വദേശിയായ വിജയ് വീറിനെ 1992ലാണ് സുമന്‍ വിവാഹം ചെയ്യുന്നത്. 2017 ല്‍ കുടുംബ വഴക്കിനിടെ മകനെ വെടിവച്ചതിന്‌റെ പേരില്‍ ഇയാള്‍ ജയിലിലായിരിന്നു. കുടുംബം കേസില്‍ നിന്ന് പിന്മാറിയതോടെ വിജയ് ജയില്‍ മോചിതനാവുകയായിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News