അവിഹിതമുണ്ടെന്ന സംശയം; ഉത്തർപ്രദേശിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

up murder

അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് പ്രതി സോനു ഭാര്യ രാഖിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്. കൊലപാതകത്തിന് ശേഷം തന്‍റെ മൂന്ന് ആൺമക്കളുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് പറയുകയായിരുന്നു.

ALSO READ; ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തുടർന്ന് പൊലീസ് വീട്ടിലെത്തി മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ് മോർട്ടത്തിനയക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഭാര്യയുടെ അവിഹിതബന്ധത്തിനെ തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും കേൾക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News