കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

‘കുട്ടികളായില്ലേ ‘,കുട്ടികളായില്ലേ ‘ എന്ന ചോദ്യം കേട്ട് മടുത്തു .ഉപദേശിക്കാൻ വന്നവരെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് യുവാവ് .പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.സ്ഥിരമായി ഉപദേശിച്ച് ശല്യം ചെയ്തിരുന്ന മൂന്ന് അയൽവാസികളെയും കൊന്ന മുന്ന എന്ന റോബിൻ പോലീസ് അറസ്റ്റ് ചെയ്തു. ഇ-റിക്ഷ ഡ്രൈവർ ആണ് മുന്ന.ഇയാളുടെ അയൽവാസികളായ എഴുപതുകാരി സുരീന്ദർ കൗർ , ഭർത്താവ് ചമൻലാൽ ( 75 ) , ചമൻ ലാലിൻറെ ‘അമ്മ എന്നിവരാണ് കൊല്ലപ്പെട്ടത് .

also read :പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

കുട്ടികളില്ലാത്ത കാര്യം പറഞ്ഞ് സുരീന്ദർ കൗർ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നു. കുട്ടികളുണ്ടാവാൻ ചികിത്സ തേടണമെന്ന് ഇപ്പോഴും ഉപദേശിച്ചു കൊണ്ടേയിരിക്കുമെന്നും ഒടുവിൽ തന്റെ ഭാര്യയെയും ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് താൻ ഈ കടുംകൈ ചെയ്തതെന്നുമാണ് മുന്ന പോലീസിനോട് പറഞ്ഞത്.കുറ്റം സമ്മതിച്ച മുന്നയിൽ കുറ്റബോധം പ്രകടമായി കണ്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നടന്നത് അപകടമാണെന്ന് വരുത്തിത്തീർക്കാൻ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട ശേഷമാണ് മുന്ന പോയതെന്നും പോലീസ് വ്യക്തമാക്കി.

also read :മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

കഴിഞ്ഞ വ്യാഴാഴ്ച നടന്ന കൊലപാതകം പുറത്തറിഞ്ഞത് പിറ്റേ ദിവസമാണ്.വീട്ടുകാർ പാൽ വാങ്ങാൻ വരാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ പാൽക്കാരൻ അയൽവാസികളെ കൂട്ടി പരിശോധന നടത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. പ്രതി കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും , കൊല്ലപ്പെട്ടവരിൽ നിന്ന് മുന്ന എടുത്ത മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.വിദഗ്ധ പരിശോധനയിൽ ചുറ്റികയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News