മധ്യപ്രദേശില്‍ കടുത്ത അന്ധവിശ്വാസത്തെ തുടര്‍ന്ന് അയല്‍വാസികളെ കൊന്നുതള്ളി; പ്രതി പിടിയില്‍

മകളുടെ മരണത്തിന് കാരണം അയല്‍വാസിയുടെ ഭാര്യയുടെ ദുര്‍മന്ത്രവാദമാണെന്ന കടുത്ത അന്തവിശ്വാസത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. മധ്യപ്രദേശിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. അന്ധവിശ്വാസത്തെ തുടര്‍ന്നുണ്ടായ പ്രതികാരത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ഭുര ബമാനിയ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ കൂട്ടാളികളെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരങ്ങളും കാരണവും പുറത്തായത്. ബബ്ലു എന്ന പ്യാര്‍സിന്‍ഹ് എന്ന ഭോലോ വസൂനിയ, മെര്‍സിന്‍ പദാരിയ, ഇന്ദ്ര വസൂനിയ എന്നിവരാണ് പിടിയിലായ ബമാനിയയുടെ കൂട്ടാളികള്‍.

ALSO READ:  യുഎസില്‍ മാംസത്തിലെ എല്ല് നീക്കുന്ന യന്ത്രത്തില്‍ കുടുങ്ങി 16കാരന് ദാരുണാന്ത്യം; ഫാക്ടറിക് വന്‍ തുക പിഴ വിധിച്ച് അധികൃതര്‍

ഭുര ബമാനിയയുടെ മകള്‍ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇത് അയല്‍വാസിയായ മുകേഷ് ദേവ്രഖിയ, ഭാര്യ ഭൂരി, മുകേഷിന്റെ സഹോദരി ജാനു എന്നിവരുടെ മരണത്തിന് കാരണമാവുകയായിരുന്നു. മുകേഷിന്റെ ഭാര്യ ഭൂരിയുടെ ദുര്‍മന്ത്രവാദമാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ബമാനിയ വിശ്വസിച്ചത്.

ALSO READ:  വിവാഹാഘോഷം അതിരുവിട്ടു, വരൻ എത്തിയത് ഒട്ടകപ്പുറത്ത്; സംഭവത്തിൽ കേസെടുത്ത് പൊലീസ്

കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതശരീരങ്ങള്‍ ഇവരുടെ കൃഷിയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ലാലവാദറില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു മുകേഷും കുടുംബവും. ജനുവരി 10 ന് അര്‍ദ്ധരാത്രിയാണ് മൂവരും കൊല്ലപ്പെടുന്നത്. മുകേഷും ഭൂരിയും ജാനുവും ഉറങ്ങിയ സമയം വീട്ടിലെത്തിയ കൊലപാതകികള്‍ മുകേഷിനെയും സഹോദരി ജാനുവിനെയും കഴുത്തു ഞെരിച്ചും ഭാര്യ ഭൂരിയെ ചരടുകൊണ്ട് കഴുത്തില്‍ കുരുക്കിയുമാണ് കൊന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം മറച്ചുവെക്കാന്‍ പ്രതികള്‍ മൂവരുടെയും മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News