ദൈവത്തിന് നന്ദി അര്‍പ്പക്കാനായി തയ്യാറാക്കിയ ഭക്ഷണത്തിലേക്ക് തുമ്മിയ 80 കാരനായ സുഹൃത്തിനെ കൊലപ്പെടുത്തി 65 കാരന്‍. യുഎസിലെ മാന്‍ഫില്‍ഡിലാണ് സംഭവം. റിച്ചാര്‍ഡ് ലോംബാര്‍ഡി എന്ന 65 കാരനാണ് ഫ്രാങ്ക് ഗ്രിസ്വോള്‍ഡ് എന്ന 80 കാരനെ കൊലപ്പെടുത്തിയത്.
ദൈവത്തിന് നന്ദി അര്‍പ്പക്കാനായി നടത്തിവരുന്ന thankgiving പരിപാടിക്കായി തയാറാക്കിയ ഭക്ഷണത്തിലേക്ക് തുമ്മിയതിനെ തുടര്‍ന്നാണ് ഫ്രാങ്ക് ഗ്രിസ്വോള്‍ഡിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഒരു കോള്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാന്‍ഫില്‍ഡിലെ ഒരു വീട്ടില്‍ ഒരാള്‍ അവശനിലയില്‍ കിടക്കുന്നു എന്നായിരുന്നു ഫോണ്‍. തുടര്‍ന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് തലയില്‍ നിന്നും രക്തം വാര്‍ന്ന് കിടക്കുന്ന ഫ്രാങ്ക് ഗ്രിസ്വോള്‍ഡിനെയാണ്.
Also Read : http://ഏക്‌നാഥ് ഷിൻഡെ ആശുപത്രിയിൽ; സർക്കാർ രൂപീകരണ ചർച്ചകൾ ഇന്നും റദ്ദാക്കി
ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പിന്നാലെ റിച്ചാര്‍ഡ് ലോംബാര്‍ഡ് കുറ്റസമ്മതം നടത്തി. ഭക്ഷണത്തില്‍ ഫ്രാങ്ക് ഗ്രിസ്വോള്‍ഡ് തുമ്മിയതായും ഇത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമാണെന്നും റിച്ചാര്‍ഡ് പറഞ്ഞു.
ഫ്രാങ്കിനോട് എത്ര തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാറില്ലെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ താന്‍ ഫ്രാങ്കിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും റിച്ചാര്‍ഡ് പറഞ്ഞു. പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്ക് നേരെ ആക്രമണം നടത്തുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് ലോംബാര്‍ഡിനെതിരെ ചുമത്തിയിരിക്കുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here