തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

തെരുവുനായയെ അടിച്ചുകൊന്നതിന് പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി സെ​യ്ത​ല​വി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ പ്രതിഷേധിച്ച് നാട്ടുകാരുടെ മനുഷ്യച്ചങ്ങല. കഴിഞ്ഞ മാസമാണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് 65കാ​ര​നെ രക്ഷിക്കാനായി സെയ്തലവി തെരുവുനായയെ അടിച്ചുകൊല്ലുന്നത്. പ​ത്തി​രി​പ്പാ​ല​യി​ൽ​നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​ന്നി​രു​ന്ന അ​ക​ലൂ​ർ കാ​യ​ൽ​പ​ള്ള പ​ണ്ടാ​ര​തൊ​ടി വീ​ട്ടി​ൽ മോ​ഹ​ന​നെ നാ​യ് ആക്രമിക്കുകയായിരുന്നു.

Also Read: ഇനി ഫോൺ ചാർജ് ചെയ്യാൻ വായു മതി; അറിയാം പുതിയ സാങ്കേതികവിദ്യ

ക​ടി​യേ​റ്റ മോ​ഹ​ന​ൻ താ​ഴെ​വീ​ണു. തു​ട​ർ​ന്നും നാ​യ്​ ഇ​യാ​ളെ ക​ടി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് സ​മീ​പ​ത്ത് നി​ന്ന സെ​യ്ത​ല​വി ഓ​ടി​യെ​ത്തി മോ​ഹ​ന​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ട​തു​കാ​ലി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എന്നാൽ തെരുവുനായയെ അടിച്ചുകൊന്നതിന് സെയ്തലവിക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർക്കുകയായിരുന്നു.

Also Read: മലപ്പുറത്ത് പണികൊടുത്ത് മിന്നൽ പണിമുടക്ക്; ഡ്രൈവർമാരായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News