കോളിഫ്‌ളവര്‍ മോഷ്ടിചെന്നാരോപിച്ച് 50കാരനെ തല്ലിക്കൊന്നു

ബിഹാറിൽ കോളിഫ്‌ളവര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അന്‍പതുകാരനെ തല്ലിക്കൊന്നു. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രഘുനാഥ് പ്രസാദാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

Also read:പാക് കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണം, സിനിമാ പ്രവർത്തകന്റെ ഹർജി തള്ളി സുപ്രീം കോടതി; ഇടുങ്ങിയ ചിന്ത പാടില്ലെന്ന് നിരീക്ഷണം

കൃഷിയിടത്തില്‍ നിന്ന് കോളി ഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് രഘുനാഥ് പ്രസാദിനെ ചൊവ്വാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കറ്റേ രഘുനാഥിനെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also read:സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന കല്യാണങ്ങള്‍ ഇനി തലസ്ഥാനത്തും; ശംഖുമുഖത്തെ വെഡിങ് ഡെസ്റ്റിനേഷനില്‍ നാളെ ആദ്യ വിവാഹം

രഘുനാഥ് പ്രസാദിന്റെ വീട്ടുകാരുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി മധുബന്‍ പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും എസ്എച്ച്ഒ സുബ്രോധ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News