പിതാവിന്റെ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍, അര്‍ധ സഹോദരന്മാരുടെ കഴുത്തറത്ത് ക്രൂരത; അസമില്‍ യുവാവ് അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് അര്‍ധസഹോദരന്മാരുടെ കഴുത്തറ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിസംബര്‍ 21ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ക്രൂരത പുറത്തറിയുന്നത്. ഡിസംബര്‍ 20ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടികളെ കാണാതായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ഒഡല്‍ഗുരി ജില്ലയിലെ സാന്തോപാറയില്‍ നിന്നും കഴുത്തറുത്ത നിലയില്‍ ഇവരുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കുട്ടികളുടെ അര്‍ധസഹോദരന്‍ മോട്ടോര്‍ബൈക്കിലെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി നീരജ് ശര്‍മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ: ആരോഗ്യനില മോശമായി; കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒഴിഞ്ഞ ഒരിടത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു നീരജ്. അന്വേഷണത്തില്‍ മോട്ടോര്‍ ബൈക്കും കുട്ടികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമടക്കം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് പിതാവ് തന്നെ പരിഗണിക്കുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പ്രതിയുടെ മൊഴി.

ALSO READ: കാറിന്റെ ഗ്ലാസിൽ എഴുതിയതിന് ദളിത് ബാലന് കെട്ടിയിട്ട് മർദനം, തടയാനെത്തിയ രണ്ട് പേർക്ക് കുത്തേറ്റു, സംഭവം തമിഴ്‌നാട്ടിൽ

സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതികെതിരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News