മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ പ്രതി
ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.
ALSO READ; പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്
പ്രസാദ് ഇന്ന് വൈകിട്ട് അരുണിന്റെ വീട്ടിൽ പോയി അരുണിനെ അന്വേഷിച്ചതായി വീട്ടുകാർ പോലീസിന് മൊഴി നൽകി.അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി.ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളു പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി.
ALSO READ; കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തി. സുഹൃത്താണ് അരുൺ കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു അവിടെ വെച്ച് അരുണിന്‍റെ ജീവൻ നഷ്ടമായി. ഇതിനു പിന്നാലെയാണ് പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പോലീസിൽ മൊഴി നൽകി. എന്നാൽ സൗഹൃദം അവസാനിപ്പിക്കാൻ അരുൺ കുമാർ തയാറായില്ല. ഇന്ന് വൈകിട്ടും സൗഹൃദത്തിൽ നിന്ന് പിൻമാറണമെന്ന് താൻ ആവശ്യപ്പെട്ടു. എന്നാൽ അരുൺ കുമാർ അതിന് തയാറായില്ല. തന്നെ അരുൺ ആക്രമിക്കുകയും ചെയ്തു. അതിനിടെ കത്തി ഉപയോഗിച്ച് താൻ ആരുണിന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് പ്രസാദ് പോലീസിന് നൽകിയ മൊഴി.
അരുൺ കുമാറിന്‍റെ മാതാവ് വിദേശത്താണ്.അരുണിന്‍റെ മൃതദേഹം സ്വകാര്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടക്കും. അരുൺ കുറച്ചു കാലമായി വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു മാസം മുമ്പാണ് അരുൺ കുമാർ നാട്ടിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here