ആന്ധ്രയിൽ പൊതുജനമധ്യത്തിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ ആളുകൾ മുന്നിലിട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ആക്രമണത്തില്‍ ഭാര്യാമാതാവിനും പരിക്കേറ്റു. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രംഗസ്വാമി എന്ന യുവാവാണ് ഭാര്യ കുമാരിയെ പൊതുജനമധ്യത്തിലിട്ട് വെട്ടിക്കൊന്നത്.

ALSO READ: പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍

ഭാര്യയെ നിലത്തുതള്ളിയിട്ട പ്രതി അരിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആളുകൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രംഗസ്വാമി ഭാര്യയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭാര്യാമാതാവിനെയും ഇയാൾ ആക്രമിച്ചിരുന്നു. പിന്നീട് പൊലീസ് എത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അക്രമ കാരണം വ്യക്തമല്ല.

ALSO READ: സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News