ഉറങ്ങികിടന്ന ഭാര്യയെ കൊലപ്പെടുത്തി, മറയ്ക്കാന്‍ ശ്രമം; അച്ഛനെ പൊലീസില്‍ ഏല്‍പ്പിച്ച് മകന്‍

ഉത്തര്‍പ്രദേശിലെ ഛോട്ടാ ഉദയ്പൂരിലെ സോസ് പൊലീസ് സ്റ്റേഷന് മുന്നില്‍
പാതിരാത്രിയോടെ ക്രൂരമായി കൊലചെയ്യപ്പെട്ട അമ്മയുടെ മൃതദേഹവുമായി ഒരു മകന്‍ ചെന്നിറങ്ങിയപ്പോള്‍ പൊലീസും അമ്പരന്നു. നാല്‍പതുകാരിയായ ജിന്‍കിയുടെ മൃതദേഹമായിരുന്നു അത്. ജിന്‍കിയുടെ മൃതശരീരം പൊലീസ് സ്റ്റേഷന് മുന്നില്‍ കിടത്തിയ ശേഷം പിതാവ് രംലയെ മകന്‍ പൊലീസിനെ ഏല്‍പ്പിച്ചു.

ALSO READ: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാ​ഗേജിൽ നിയന്ത്രണം; കർശന നടപടിയുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

മോര്‍ബിയിലെ കാന്‍പൂര്‍ ജില്ലയിലെ പാടങ്ങളില്‍ പണിയെടുക്കുന്നവരാണ് രംലയും കുടുംബവും. പതിവുപോലെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ജിന്‍കിയെ അപ്രതീക്ഷിതമായി മൂര്‍ച്ഛയുള്ള ആയുധം വച്ച് ആക്രമിക്കുകയായിരുന്നു പ്രതി. തലയ്ക്കും മുഖത്തും ആഴത്തില്‍ പരിക്കേറ്റ ജിന്‍ക്കി സംഭവ സ്ഥത്ത് തന്നെ മരിച്ചു. ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ രംലയുടെ സഹോദരന്മാരും മറ്റു ബന്ധുക്കളും കൊലപാതകം മറച്ചുവച്ചു സ്വന്തം നാട്ടിലെക്ക് തിരിക്കാന്‍ ഉപദേശിക്കുകയായിരുന്നു.

ALSO READ: റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതല; സൗദിയിൽ നിന്നുള്ള വീഡിയോ വൈറൽ

കിലോമീറ്ററുകള്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിനിടയിലാണ് മകന്‍ ഹാസ്മുഖ് പിതാവിനെ പൊലിസില്‍ ഏല്‍പ്പിച്ചത്. മോര്‍ബിയില്‍ നിന്നും നാനൂറു കിലോമീറ്ററുകളോളം സഞ്ചരിച്ച ശേഷമാണ് സോസ് പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെ കൈമാറിയത്.

ALSO READ: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

സോസ് പൊലീസ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം മോര്‍ബി പൊലീസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതക കാരണം എന്താണെന്ന് തുറന്നു പറയാന്‍ അയാള്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News