ബെംഗളുരു പാര്‍ക്കില്‍ 45കാരന്‍ 25കാരിയായ മുന്‍കാമുകിയെ കുത്തിക്കൊന്നു; പിന്നാലെ യുവതിയുടെ അമ്മ ‘കൊലപാതകി’യെ കല്ലുകൊണ്ടിടിച്ചു കൊന്നു

ബെംഗളുരു നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങളാണ് കഴിഞ്ഞദിവസം നടന്നത്. ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ച് കുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് യുവതി അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു.

മുതിര്‍ന്ന ആള്‍ക്കാരുടെ വീട്ടില്‍ ജോലിക്കായി നിന്നിരുന്ന അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടിരുന്നു. ഒരു ഇവന്റ് മാനേജ്‌മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്.

ALSO READ: “നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടു; ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങള്‍”; രാഹുല്‍ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. ഇതിനിടയില്‍ കത്തിയെടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ഗീത സംഭവം നടക്കുമ്പോള്‍ പാര്‍ക്കിന് സമീപമുണ്ടായിരുന്നു. ഇത് കണ്ട് നിലവിളിച്ച് ഓടിവന്ന ഗീത, താഴെക്കിടന്ന ഒരു സിമന്റ് കട്ടയെടുത്ത് ഇയാളുടെ തലയ്ക്കിടിയ്ക്കുകയായിരുന്നു.

നെഞ്ചത്തും വയറ്റിലും ആഴത്തില്‍ കുത്തേറ്റ അനുഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അനുഷയും സുരേഷും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. എന്നാല്‍ ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അനുഷ പിന്നീടാണ് അറിഞ്ഞത്. ഇതോടെ ബന്ധത്തില്‍ നിന്നും അനുഷ പിന്‍മാറി. ഇതോടെയാണ് സുരേഷ് ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News