മധ്യപ്രദേശിലെ ചിന്ദ്വാരാ ജില്ലയില്‍ സ്വന്തം വീട്ടിലെ എട്ടു പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചിന്ദ്വാര ജില്ലാ ആസ്ഥാനത്ത് നിന്നും 145 കിലോമീറ്റര്‍ അകലെ ബോധാല്‍ കച്ചാര്‍ എന്ന ഗോത്ര ഗ്രാമത്തിലാണ് സംഭവം.
പുലര്‍ച്ചെ 2.30ന് എല്ലാവരും ഉറങ്ങി കിടക്കുമ്പോഴാണ് ദിനേശ് ഘോണ്ട് വീട്ടുകാരുടെ ഘാതകനായത്. 55കാരിയായ അമ്മ സിയാഭായിയെയാണ് ഇയാള്‍ ആദ്യം ആക്രമിച്ചത്. പിറകേ ഭാര്യ 23കാരി വര്‍ഷ, 35കാരനായ സഹോദരന്‍ ശ്രാവണ്‍കുമാര്‍, അയാളുടെ ഭാര്യ 30കാരിയായ ഭാരതോഭായി, 16കാരിയായ സഹോദരി പാര്‍വതി, അഞ്ചുവയസുള്ള അനന്തരവന്‍ കൃഷ്ണ, അന്തരവളായ സേവന്തി, ദീപ എന്നീ നാലും ഒന്നും വയസുള്ള കുഞ്ഞുങ്ങളെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തി. എട്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇയാള്‍ അയല്‍വാസിയായ പത്തുവയസുകാരനെയും ആക്രമിക്കാന്‍ നോക്കി, എന്നാല്‍ കുട്ടിയുടെ മുത്തശ്ശിയുടെ ഇടപെടല്‍ മൂലമാണ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ദിനേശ് അവിടുന്ന് കടന്നുകളഞ്ഞു.
പിന്നീട് ഇയാളെ നൂറു കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. വിവാഹത്തിന് ശേഷമാണ് ഇയാളുടെ അവസ്ഥ ഇത്ര മോശമായതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇയാള്‍ മാനസിക രോഗിയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here