വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍

cooking

വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുജോലി ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

സൂറത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ 40കാരനാണ് ഹെതാലി എന്ന 18കാരിയായ മകളെ പ്രഷര്‍ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ ജോലിക്ക് പോകുന്ന സമയത്ത് മകളോട് ചില വീട്ടുജോലികള്‍ ചെയ്യാനായി പറഞ്ഞേല്‍പ്പിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ജോലികള്‍ ഒന്നും ചെയ്യാതെ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ടതോടെയാണ് പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന അമ്മ തിരിച്ചു വന്നപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Also Read : http://മദ്യലഹരിയിൽ വാഹനമോടിച്ചു, പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡുകൾ ഇടിച്ചുതകർത്തു; മുംബൈയിൽ യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടിയുടെ പിതാവ് മുകേഷ് പാര്‍മര്‍ രോഗബാധിതനായിരുന്നതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഭാര്യ ഗീത അടുത്തുള്ള ഒരു മാളില്‍ ജോലി ചെയ്തായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്.

പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ പാര്‍മര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News