‘ബന്ധം ഉപേക്ഷിച്ച് മറ്റൊരു പ്രണയത്തിലേർപ്പെട്ടു’, നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ; സംഭവം മുംബൈയിൽ: വീഡിയോ

നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ. മുംബൈയിലാണ് സംഭവം. രോഹിത് യാദവ് എന്നയാളാണ് ആരതി എന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നടുറോഡിൽ വെച്ച് നടന്ന സംഭവത്തിൽ യുവാവിനെ പിടിച്ചുമാറ്റാൻ ഒരാൾ ശ്രമിച്ചെങ്കിലും അയാളെയും ആക്രമിക്കാൻ ചെന്നതോടെ ആൾക്കൂട്ടം നോക്കികുത്തികളായി നിൽക്കുകയായിരുന്നു.

ALSO READ: ‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

ചൊവ്വാഴ്ച രാവിലെ 8:30 ഓടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ വാസെ ഈസ്റ്റ് ചിഞ്ച് പാട എന്ന സ്ഥലത്താണ് സംഭവം നടന്നത്. യുവാവിനെ കണ്ടതോടെ കുതറി മാറാൻ ശ്രമിച്ച ആരതിയെ ഇയാൾ ബലമായി പിടിച്ച് നിലത്തിട്ടതിന് ശേഷം കയ്യിലുണ്ടായിരുന്ന വലിയ സ്പാനർ കൊണ്ട് തലക്കടിക്കുകയിരുന്നു.

ALSO READ: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം: വീഡിയോ

15 ലധികം തവണ യുവാവ് പെൺകുട്ടിയെ സ്പാനർ കൊണ്ട് അടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം യുവാവ് പെൺകുട്ടിയുടെ ശരീരത്തിൽ കയറി നിൽക്കുകയും എന്തിനാണ് നീ എന്നോട് ഇങ്ങനെ ചെയ്‌തത് എന്ന് ചോദിക്കുകയും ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News