ലൈംഗിക താത്പര്യം അറിയിച്ച എല്‍ജിബിടി സുഹൃത്തിനെ കൊന്ന് അഴുക്ക് ചാലില്‍ തള്ളി യുവാവ്; അറസ്റ്റ്

ലൈംഗിക താത്പര്യം അറിയിച്ച എല്‍.ജി.ബി.ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ദില്ലിയിലാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. സംഭവത്തില്‍ എംബിഎ വിദ്യാര്‍ത്ഥിയായ ശശാങ്ക് സിംഗി(27)നെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read- ഇഡി ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്..സിനിമയെടുക്കാൻ അവരെ ഭയക്കണം’; തുറന്നടിച്ച് സംവിധായകൻ ടി.വി ചന്ദ്രൻ

കഴിഞ്ഞ ജൂലൈ ഒന്‍പതിന് ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. 32 വയസുള്ള എല്‍ജിബി ടി യുവാവിനെ കാണാതായതിനു പിന്നാലെ പിതാവിന് ഒരു അജ്ഞാത കോള്‍ ലഭിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും തിരിച്ചുലഭിക്കണമെങ്കില്‍ 20 ലക്ഷം നല്‍കണമെന്നുമാണ് ഫോണില്‍ ആവശ്യപ്പെട്ടിരുന്നത്. വിലപേശലിനൊടുവില്‍ 15 ലക്ഷം നല്‍കാമെന്നു കുടുംബം സമ്മതിക്കുകയും ചെയ്തു.

Also read- പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് പിടിയില്‍

തുടര്‍ന്ന് അംബേദ്ക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് ശശാങ്കും യുവാവും തമ്മിലുള്ള ബന്ധവും കൊലപാതകവുമെല്ലാം പുറത്തുവരുന്നത്. പ്രതിയെ അധികം വൈകാതെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതിയെ ചോദ്യംചെയ്തതില്‍ നിന്നാണു കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News