‘ഭാര്യയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണം’ യുകെയിൽ മരിച്ച യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ

anil_sonia

കോട്ടയം: യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്ബില്‍ വീട്ടില്‍ അനില്‍ ചെറിയാനെ (റോണി) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ യു.കെയിൽ നഴ്സ് ആയിരുന്ന സോണിയ കഴിഞ്ഞ ദിവസം യുകെയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ അഠുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് റോണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാട്സാപ്പിൽ സന്ദേശം കണ്ട സുഹൃത്തുക്കളും സമീപവാസികളും നടത്തിയ അന്വേഷണത്തിലാണ് അനിൽ ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയ യു.കെയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി സോണിയ 10 ദിവസത്തേക്ക് നാട്ടിൽ എത്തിയിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല.

Also Read- രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി, 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ ; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ

സോണിയയുടെ മൃതദേഹം പോസ്റ്റ് മോട്ടം അടക്കമുള്ള നടപടികള്‍ക്കായി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ആശുപത്രിയിലെ നഴ്സായിരുന്നു.

അനില്‍ – സോണിയ ദമ്പതികൾക്ക് ലിസ, ലൂയിസ് എന്നീ രണ്ട് മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News